സിമി നിരോധിച്ചത് പക്ഷപാതപരം: കോണ്‍ഗ്രസ്
ദില്ലി: സിമിയെ നിരോധിക്കാനുള്ള തീരുമാനം പക്ഷപാതപരവും സമയോചിതമല്ലാത്തതാണെന്നും കോണ്‍ഗ്രസ്. സാമുദായിക സ്പര്‍ധ ഉണ്ടാക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സാമുദായി സംഘര്‍ഷമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം യുപിയില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ അവരെ സഹായിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയപാല്‍റെഢി പറഞ്ഞു.
അന്തര്‍ദേശീയ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് നടപടികള്‍ സ്വീകരിക്കുന്നത് ആഭ്യന്തര അന്തരീക്ഷം വഷളാക്കാനേ സഹായിക്കൂവെന്ന് റെഢി ചൂണ്ടിക്കാട്ടി. ദേശീയ താത്പര്യത്തിനം പകരം ജനങ്ങളെ സാമുദായിക അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് യുപി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന ലക്ഷ്യമാണ് ബിജെപിയുടേത്.
ഏതു മതവര്‍ഗീയവാദത്തിനും കോണ്‍ഗ്രസ് എതിരാണ്. സിമിയെ നിരോധിക്കുമ്പോള്‍ ഗ്രഹാം സ്റെയിന്‍സിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തുകയും ക്രൈസ്തവ മതത്തില്‍ പെട്ടവര്‍ക്കു നേരെ അക്രമമഴിച്ചുവിടുകയും ചെയ്യുന്ന ബജ്രംഗ്ദളിന്റൈ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ ബിജെപി കണ്ണടക്കുകയാണ് ചെയ്യുന്നത്. റെഢി പറഞ്ഞു.












Click it and Unblock the Notifications