കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജബോംബ് ഭീഷണി ദില്ലിയില്‍ ഭീതിയുണ്ടാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്തെ ചില സുപ്രധാന കേന്ദ്രങ്ങളില്‍ ബോബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഫോണ്‍ കോളുകള്‍ സപ്തംബര്‍ 28 വെള്ളിയാഴ്ച ദില്ലി പൊലീസിനെ കുഴക്കി.

ദില്ലി ഹൈക്കോടതിയിലും വടക്കന്‍ ദില്ലിയിലെ തീസ് ഹസാരി ജില്ലാ കോടതികളിലും കൊണോട്ട് പ്ലേസിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിലും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. 45 മിനുട്ടുകള്‍ക്കുള്ളിലാണ് കോളുകള്‍ പൊലീസിന് ലഭിച്ചത്.

കെട്ടിടങ്ങളില്‍ നിന്ന് ആള്‍ക്കാരെ ഉടന്‍ ഒഴിപ്പിച്ചതിനു ശേഷം ദില്ലി പൊലീസും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും തിരച്ചില്‍നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

11.45ന് ആണ് ആദ്യ ഫോണ്‍സന്ദേശം ലഭിച്ചത്. ദില്ലി ഹൈക്കോടതി കെട്ടിടത്തില്‍ രണ്ട് ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും ഇവ മൂന്നു മണിക്ക് പൊട്ടുമെന്നുമായിരുന്നു ഫോണ്‍ സന്ദേശം. കോടതി നടപടികള്‍ ഉടന്‍ നിര്‍ത്തിവെച്ച് കെട്ടിടത്തില്‍ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X