ലക്നോവിലെ വെടിവെപ്പ്: മരണം നാലായി
ലക്നോ: സിമിയെ നേതാക്കളെ അറസ്റ് ചെയ്യുന്നത് തടയാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ സപ്തംബര്‍ 27 വ്യാഴാഴ്ച പൊലീസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം നാലായി.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന ഒരാള്‍ വെള്ളിയാഴ്ച മരിച്ചു. മൂന്ന് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കമ്മിഷനെ നിയോഗിച്ചു. ഉത്തര്‍പ്രദേശില്‍ വ്യാപകമായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് അറസ്റ് ചെയ്തവരുടെ എണ്ണം 86 ആയി.
അതിനിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ഭാഗത്തേക്ക് പോവുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ പൊലീസ് തടഞ്ഞു.
അക്രമത്തിന് പിന്നില്‍ സമാജ്വാദി പാര്‍ട്ടി ആണെന്ന് സംസ്ഥാന മുഖ്യമന്ത്രി രാജ്നാഥ് സിംഗ് ആരോപിച്ചു. അതേ സമയം മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബജ്രംഗ്ദളിനെയും വിഎച്ച്പിയെയും നിരോധിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ്യാദവും മുസ്ലിം പണ്ഡിതരായ മൗലാന കല്‍ബ് സാദിക്കും സജ്ജാദ് നൊമാനിയും ആവശ്യപ്പെട്ടു.












Click it and Unblock the Notifications