കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമി പ്രസിഡണ്ടുള്‍പ്പെടെ 4 പേര്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി)ക്കെതിരെ പൊലീസ് നടപടികള്‍ തുടങ്ങി. സിമിയുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്തു പ്രവര്‍ത്തകരെ അറസ്റു ചെയ്തുവരുന്നു.

സപ്തംബര്‍ 28 വെള്ളിയാഴ്ച ദില്ലിയില്‍വച്ച് സിമി ദേശീയ പ്രസിഡണ്ട് ഷാഹിദ് ബാദര്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റു ചെയ്തു. ദക്ഷിണ ദില്ലിയിലെ സക്കീര്‍ നഗറിലെ ഓഫീസില്‍വച്ചാണ് ഇവരെ പിടികൂടിയത്. സംഘടനയെ നിരോധിച്ച ശേഷവും പൊതുയോഗം നടത്തി ജനങ്ങളെ ഇളക്കിവിടാന്‍ പ്രേരിപ്പിച്ചതിനാലാണ് ഇവരെ അറസ്റു ചെയ്തതെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ അമോദ് കാന്ത് പറഞ്ഞു.

ഒസാമയെ പിടികൂടുന്നതിന് അമേരിക്കയെ അനുകൂലിച്ച ഇന്ത്യാസര്‍ക്കാരിന്റെ നടപടിയെ അപലപിച്ചും ഇസ്ലാമിന്റെ മോചകനും നായകനുമായി ഒസാമയെ വാഴ്ത്തിയും ഉള്ള ഷാഹിദിന്റെ പ്രസംഗങ്ങള്‍ നേരത്തെ ചിലയിടങ്ങളില്‍ സാമുദായിക സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

ഓഖ്ല മുനിസിപ്പല്‍ കൗണ്‍സിലര്‍ ആസിഫ് മൊഹമ്മദ് ഖാനെയും പൊലീസ് അറസ്റു ചെയ്തിട്ടുണ്ട്. സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ പ്രശംസിക്കുന്ന പോസ്ററുകള്‍ ബസ്സുകളിലും പൊതുസ്ഥലങ്ങളില്‍ ഒട്ടിക്കാന്‍ ഖാന്‍ നേതൃത്വം നല്‍കിയതിനെത്തുടര്‍ന്നാണിത്.

ഒസാമ ബിന്‍ ലാദനുമായും പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സപ്തംബര്‍ 27 വ്യാഴാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ സിമിയെ നിരോധിച്ചത്. നിരോധനത്തെത്തുടര്‍ന്ന് അക്രമാസക്തരായ സിമി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് വെടിവച്ചതുകാരണം ഉത്തര്‍പ്രദേശിലെ ലക്നോവില്‍ ഒരാള്‍ മരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X