ആദിവാസികള്‍ ഭൂമി കൈയേറി കുടില്‍ കെട്ടി
കഞ്ഞിക്കുഴി: മൂക്കനാംപാറ ക്ഷേത്രത്തിനു സമീപം ആദിവാസികള്‍ 10 ഏക്കറോളം വരുന്ന വനഭൂമി കൈയേറി. മൈലപ്പുഴ ആദിവാസി കോളനിയിലെ അമ്പതോളം ആദിവാസികളാണ് സപ്തംബര്‍ 27 വ്യാഴാഴ്ച വനഭൂമി കൈയേറിയത്. തുടര്‍ന്ന് കൈയേറിയ സ്ഥലത്ത് അവര്‍ കുടിലുകള്‍ കെട്ടി.
ആദിവാസി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് സജീവന്‍ തേനിയാംകുഴിയുടെ നേതൃത്വത്തിലാണ് കൈയേറ്റം നടന്നത്. ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ആദിവാസി മഹാസംഗമത്തിന് മുമ്പ് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കിയില്ലെങ്കില്‍ വനഭൂമി വീണ്ടും കൈയേറുമെന്ന് ആദിവാസി നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
അതിനിടെ സപ്തംബര്‍ 26 ബുധനാഴ്ച ഭൂമി കൈയേറിയ അഗളി വടകോട്ടത്തറയില്‍ ആദിവാസികള്‍ കെട്ടിയ കുടില്‍ പൊലീസ് പൊളിച്ചു മാറ്റി. ഒരു സ്വകാര്യവ്യക്തി കൈയടക്കിവച്ചിരുന്ന ഭൂമി അന്യാധീനപ്പെട്ട ഭൂമിയാണെന്ന് പറഞ്ഞാണ് വടകോട്ടത്തറയിലെ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ ഈ ഭൂമി കൈയേറിയത്.












Click it and Unblock the Notifications