കള്ള് ഷാപ്പ്: തീരുമാനമായില്ല-ആന്റണി
തൃശൂര്‍: കള്ള്ഷാപ്പുകള്‍ അബ്കാരികളെ ഏല്പിക്കുന്നതിനെ കുറിച്ച് ഇതുവരെ യുഡിഎഫ് തീരുമാനത്തിട്ടില്ലെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി.
ഇതുസംബന്ധിച്ച് ഒരു രാഷ്ട്രീയതീരുമാനം ഇനിയും ഉരുത്തിരിയേണ്ടിയിരിക്കുന്നുവെന്ന് ആന്റണി പറഞ്ഞു. സപ്തംബര്‍ 28 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഘരാവോ നിരോധികകുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചുവരികയാണ്. ഇത് നടപ്പിലാക്കുന്നതിന് മുമ്പ് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്.
തിരുവനന്തപുരത്ത് നടന്നതുപോലുള്ള അതിക്രമങ്ങളില്‍ നിന്ന് സിപിഎം പിന്മാറണം. ബോംബ് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് രാഷ്ട്രീയപാര്‍ട്ടികളും വിദ്യാര്‍ഥികളും കൈവെടിയണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആയുധങ്ങള്‍ സംഭരിക്കുന്നതിനുള്ള കേന്ദ്രങ്ങളായി മാറ്റാന്‍ അനുവദിക്കില്ല.
തിരുവനന്തപുരത്ത് നടന്ന പൊലീസ് ലാത്തിച്ചാര്‍ജിനെ കുറിച്ച് അന്വേഷണം നടത്തേണ്ട കാര്യമില്ല. പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കല്ലെറിയുകയും ബോംബേറ് നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തിയത്.
ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊലീസ് സേനയെ നവീകരിക്കുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications