തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തിരുവനന്തപുരത്ത് ജനജീവിതത്തെ സാരമായി ബാധിച്ചു. ഹര്‍ത്താല്‍ സമാധാനപരമാണെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സപ്തംബര്‍ 28 വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയവയെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ലെങ്കിലും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഇരുചക്രവഹനമൊഴികെ മറ്റു വാഹനങ്ങളൊന്നും ഓടുന്നില്ല. ചില സ്ഥലങ്ങളില്‍ ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്. ആക്രമണമുണ്ടാകുമെന്ന ഭയം കാരണം സ്വകാര്യ വാഹനങ്ങള്‍ പോലും റോഡിലിറങ്ങിയിട്ടില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിപ്പു മുടക്കി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കയറി പൊലീസ് എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.












Click it and Unblock the Notifications