Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമങ്ങള്‍ നടപ്പാക്കണം: വിഭ പാര്‍ഥസാരഥി

തൃശൂര്‍: ഫാക്ടറി നിയമം, മിനിമം കൂലി നിയമം, വ്യവസായ തര്‍ക്ക നിയമം എന്നിവ സംസ്ഥാനത്തെ എല്ലാ ഫാക്ടറികളിലും വാണിജ്യ സ്ഥാപനങ്ങളിലും നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ വിഭ പാര്‍ഥസാരഥി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ചില ഫാക്ടറികളിലും വാണിജ്യ സ്ഥാപനങ്ങളിലും ഈ നിയമങ്ങളിലെ ചില വ്യവസ്ഥകള്‍ ഇനിയും നടപ്പാക്കിയിട്ടില്ല. നിയമങ്ങള്‍ നടപ്പിലാക്കാത്തത് സ്ത്രീകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. വിഭ പാര്‍ഥസാരഥി പറഞ്ഞു. ഒരു വനിതാ സംഘടനയുടെ സഹകരണത്തോടെ ദേശീയ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച ജനകീയ വിചാരണയില്‍ പങ്കെടുത്തതിന് ശേഷം സപ്തംബര്‍ 28 വെള്ളിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍.

കാര്‍ഷിക മേഖലയിലും മത്സ്യഉത്പന്ന നിര്‍മാണ മേഖലയിലും പ്ലാന്റേഷന്‍ മേഖലയിലും പ്രവര്‍ത്തിക്കുന്ന 40ഓളം സ്ത്രീകള്‍ ജോലി സ്ഥലങ്ങളില്‍ തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വിചാരണയില്‍ സംസാരിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകീയ വിചാരണ സംഘടിപ്പിക്കുമെന്ന് വിഭ പാര്‍ഥസാരഥി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+