Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടാഞ്ചേരി പാലം: ഹര്‍ത്താല്‍ ആചരിച്ചു

മട്ടാഞ്ചേരി: പുതുതായി പണിത മട്ടാഞ്ചേരി പാലത്തിലൂടെ ഗതാഗതം ആരംഭിച്ചത്് ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് പകരം കൂടുതല്‍ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. പുതുതായി നിശ്ചയിച്ച ഫെയര്‍ സ്റേജ് അംഗീകരിക്കാത്ത ബസുടമകള്‍ പുതിയ പാലത്തിലൂടെ ഗതാഗതം നടത്താന്‍ വിസമ്മതിച്ചത് മൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി.

അതേ സമയം ചുങ്കം പിരിക്കുന്നതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 27 വ്യാഴാഴ്ച സിപിഎമ്മും ചില വ്യാപാരസംഘടനകളും പശ്ചിമകൊച്ചിയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

വ്യാഴാഴ്ച സ്വകാര്യ ബസ്സുകളൊന്നും പുതിയ പാലത്തിലൂടെ സര്‍വീസ് നടത്തിയില്ല. പാലത്തിന്റെ ഇരുവശങ്ങളിലും വെച്ച് യാത്ര അവസാനിപ്പിക്കുകയായിരുന്നു ബസ്സുടമകള്‍. അതോടെ യാത്ര അവസാനിപ്പിച്ച ബസുകളില്‍ നിന്നിറങ്ങി യാത്രക്കാര്‍ പാലത്തിലൂടെ നടന്ന് മറുകരയിലുള്ള ബസുകളില്‍ കയറേണ്ടിവന്നു.

കാറുകളും ചില കെഎസ്ആര്‍ടിസി ബസുകളും ചുങ്കം നല്‍കി പാലത്തിലൂടെ കടന്നുപോയി. ചുങ്കം നല്‍കില്ലെന്നായിരുന്നു സ്വകാര്യബസ് ജീവനക്കാരുടെ നിലപാട്. പുതിയ പാലത്തിലൂടെ പോകാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നാണ് ആര്‍ടിഒ അറിയിച്ചിരിക്കുന്നത്.

ബിഒടി (നിര്‍മ്മിച്ച് നടത്തി കൈമാറുക) സംവിധാനത്തില്‍ കേരളത്തില്‍ ആദ്യമായി നിര്‍മിച്ച പാലമാണിത്. പാലത്തിലൂടെ കടന്നുപോകുന്നതിന് ചുങ്കം നല്‍കണമെന്ന വ്യവസ്ഥ നിത്യശാപമായ ഗതാഗത കുരുക്കഴിക്കുന്നതിന് പകരം മുറുക്കുകയാണ് ചെയ്തിരിക്കുന്നത്. ഗതാഗതം ആരംഭിക്കുന്നതിന് മുമ്പു തന്നെ വിവാദമായി കഴിഞ്ഞ ഈ പാലത്തിലൂടെയുള്ള ഗതാഗതപ്രശ്നം ഹൈകോടതി വരെയെത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+