ലോകവൃദ്ധദിന ആഘോഷം ചങ്ങനാശേരിയില്‍
തിരുവനന്തപുരം: ഇത്തവണത്തെ ലോക വൃദ്ധജനതാ ദിന ആഘോഷങ്ങള്‍ ചങ്ങനാശേരിയില്‍ നടത്താന്‍ തിരുവനന്തപുരം സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ തീരുമാനിച്ചു.
ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച ചങ്ങനാശേരി എസ്ബി കോളേജില്‍ നടക്കുന്ന ചടങ്ങുകള്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും. മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ. എം. മാത്യു, മംഗളം ചീഫ് എഡിറ്റര്‍ എം. സി. വര്‍ഗീസ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കുമെന്ന് സീനീയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ സപ്തംബര്‍ 28 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1997ല്‍ ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ വൃദ്ധജനതയ്ക്കായി ഒരു നയം രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളിത് വരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. വൃദ്ധര്‍ക്കായി നല്‍കുന്ന ആനുകൂല്യങ്ങള്‍ 65 വയസ് മുതല്‍ എന്നുള്ളത് 60 വയസിന് മുകളില്‍ ഉള്ളവര്‍ക്കായി മാറ്റണമെന്നും സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications