പേര്യ: കേന്ദ്ര വിജിലന്‍സ് അന്വേഷണത്തിന് ഹര്‍ജി
തിരുവനന്തപുരം: പേര്യ മരംമുറിയെ കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു.
പാലക്കാട് ജില്ലയിലെ നല്ലേപ്പള്ളി സ്വദേശി ആര്‍. ഗോകുല്‍ദാസാണ് സപ്തംബര്‍ 27 വ്യാഴാഴ്ച ഹര്‍ജി നല്‍കിയത്. മുന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം 60 പേരെ പ്രതിയാക്കിയാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
പേര്യ മരംമുറിയെ കുറിച്ച് അന്വേഷിച്ച മുന്‍ റവന്യു സെക്രട്ടറി ജിജി തോംസണെ കോടതിയില്‍ വിളിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ പറയുന്നു.
മാധ്യമങ്ങള്‍ വമ്പിച്ച പ്രാധാന്യം നല്‍കിയിട്ടും പ്രശ്നത്തെ കുറിച്ച് ഗൗരവത്തില്‍ ഒരു അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഒരു നിസംഗഭാവമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications