കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മേല്‍ശാന്തി നിയമനം കോടതി നിര്‍ദേശമനുസരിച്ച്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ വരുന്ന മണ്ഡല-മകരവിളക്ക് കാലത്ത് പുതിയ മേല്‍ശാന്തിയെ നിയമിക്കുന്നത് കോടതി നിര്‍ദേശമനുസരിച്ചായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്.

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ചില സംഘടനകളും വ്യക്തികളും ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് നിലവിലുള്ള നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി അപേക്ഷ ക്ഷണിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സപ്തംബര്‍ 28 വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം അറിയിച്ചു.

മണ്ഡല-മകരവിളക്ക് കാലത്തിന് മുമ്പ് പമ്പയിലെയും ശബരിമലയിലെയും റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും അറ്റകുറ്റപ്പണികള്‍ തീര്‍ക്കുവാനും യോഗം തീരുമാനിച്ചു. റോഡ് നി ര്‍മാണത്തിനും മറ്റും വനഭൂമി വിട്ടുകൊടുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വനംവകുപ്പിന്റെ പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി. ശബരിമല വികസനത്തില്‍ വനംവകുപ്പ് സഹകരിക്കുന്നില്ലെന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബോര്‍ഡ് അറിയിച്ചു.

ശബരിമലയില്‍ ഉത്സവകാലത്ത് തുടങ്ങുന്ന കടകള്‍ വന്‍തോതില്‍ പരിസരമലിനീകരണമുണ്ടാക്കുന്നതായി ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെ കുറിച്ച് പഠനം നടത്തിയ സമിതികളും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണത്താല്‍ ഇത്തവണ കര്‍ശന പരിശോധനകള്‍ക്ക് ശേഷം ആവശ്യമായ കടകള്‍ മാത്രമേ ലേലവ്യവസ്ഥയില്‍ നല്‍കുകയുള്ളു. ഇത് കാരണം അല്‍പം കാലതാമസമുണ്ടായേക്കാമെന്നും ബോര്‍ഡ് സൂചിപ്പിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ ഡോ. എന്‍. ബാബുവിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X