അക്രമം: 31 എസ്എഫ്ഐക്കാര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: പൊലീസുകാര്‍ക്കെതിരെ അക്രമം നടത്തുകയും നാടന്‍ബോംബെറിയുകയും ചെയ്ത കേസില്‍ 31 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ 23 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
തിരുവനന്തപുരം ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് കേസ് ഫയല്‍ ചെയ്തത്. കേസിലെ ഒന്നാം പ്രതി ഐ.പി.ബിനുവിനെ ഇതേ വരെ അറസ്റ് ചെയ്യാനായിട്ടില്ല. പൊതുമുതല്‍ നശിപ്പിക്കുക, സ്ഫോടകവസ്തു കൈെവശം വെക്കുക എന്നീ ചാര്‍ജുകളാണ് ഇവര്‍ക്കെതിരെയുള്ളത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സപ്തംബര്‍ 28 വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.
പൊലീസ് ലാത്തിച്ചാര്‍ജ് കണ്ട് ഭയന്ന് കോളജിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ആശിഷ് എന്ന വിദ്യാര്‍ഥി കാലുകള്‍ രണ്ടും ഒടിഞ്ഞ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications