Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 30 സിമി പ്രവര്‍ത്തകര്‍ അറസ്റില്‍

തിരുവനന്തപുരം: നിരോധിത സംഘടനയായ സിമിയുടെ 30ഓളം പ്രവര്‍ത്തകരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊലീസ് അറസ്റു ചെയ്തു. സിമിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സപ്തംബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം നിരോധനം ഏര്‍പ്പെടുത്തിയ ശേഷമാണ് അറസ്റു നടന്നതെന്ന് പൊലീസ് അറിയിച്ചു.

സിമിയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് എത്തിയ ഉടന്‍ കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലെ സിമി ഓഫീസുകള്‍ പൊലീസ് റെയ്ഡു ചെയ്ത് അടച്ചുപൂട്ടി. വ്യാഴാഴ്ച വൈകുന്നേരമാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചത്. ഉടന്‍ തന്നെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റേഷനിലേക്കും സന്ദേശം അയക്കുകയായിരുന്നു.

അറസ്റു ചെയ്യപ്പെട്ടവരില്‍ മിക്കവരും സംഘടനയുടെ സംസ്ഥാന സമിതി, ജില്ലാ സെക്രട്ടേറിയറ്റ് എന്നിവയിലെ അംഗങ്ങളാണെന്ന് അഡീഷണല്‍ ഡിജിപി (ഇന്റലിജന്‍സ്) ഹോമിസ് തരകന്‍ വാര്‍ത്താലേഖരോട് പറഞ്ഞു. സിമിയുടെ അവകാശവാദം ശരിയാണെങ്കില്‍ സംഘടനയ്ക്ക് സംസ്ഥാനത്ത് 600ഓളം പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് പോലീസിന്റെ കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+