നിരോധനം ഭീരുത്വം: കേരള സിമി ഘടകം
കോഴിക്കോട്: സിമിയെ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭീരുത്വമാണെന്ന് സിമി കേരള സംസ്ഥാന സമിതി ആരോപിച്ചു. സപ്തംബര്‍ 28 വ്യാഴാഴ്ച സിമി പ്രസ് സെക്രട്ടറി കോഴിക്കോട്ട് നടത്തിയ പ്രസ്താവനയിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായസ്വാതന്ത്യ്രം ഹനിക്കുകയാണെന്ന് ആരോപിച്ച സംസ്ഥാന സമിതി നിരോധനത്തിനെതിരെ പ്രതികരിക്കണമെന്ന് എല്ലാ മുസ്ലീം-ന്യൂനപക്ഷ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. ഇസ്ലാമിനെതിരെ പോരാടാന്‍ കഴിയാത്ത സംഘ് പരിവാറിന്റെ ഭീരുത്വമാണ് ഈ തീരുമാനത്തിന് പിന്നില്‍. രാജ്യത്തെ മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ് ഇതില്‍ പ്രതിഫലിക്കുന്നത് - പ്രസ്താവനയില്‍ ആരോപിച്ചു.
തീവ്രവാദത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും അവകാശമില്ലാത്ത കക്ഷിയാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. മുമ്പ് ബാബ്റി മസ്ജിദ് തകര്‍ത്തവരാണവര്‍. നവോത്ഥാനപാതയില്‍ സഞ്ചരിക്കാന്‍ മുസ്ലിം സമുദായത്തെ പ്രേരിപ്പിച്ചത ിനാലാണ് സിമിയെ ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഇതുകൊണ്ടൊന്നും സിമിയെ തകര്‍ക്കാനാവില്ലെന്നും പ്രസ്താവന വ്യക്തമാക്കി.












Click it and Unblock the Notifications