പയ്യന്നൂരില്‍ താലിബാന്‍ പോസ്റര്‍
പയ്യന്നൂര്‍: അഫ്ഗാനിസ്ഥാനിലെ താലിബാന് അനുകൂലമായ പോസ്റര്‍ പതിച്ച രണ്ട് യുവാക്കളെ അറസ്റു ചെയ്തു. കടന്നപ്പള്ളി ചന്തപ്പുരയിലെ മൈലാഞ്ചിക്കല്‍ ഫായിസ് (19), വാഴവളപ്പില്‍ സല്‍മാന്‍ (20) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇന്ത്യാ സര്‍ക്കാരിന്റെ നടപടിക്ക് വിരുദ്ധമാണ് ഇവരുടെ പ്രവൃത്തി എന്നതിനാലാണ് അറസ്റ്. എസ്ഐ കെ. അഷ്റഫാണ് അറസ്റിന് നേതൃത്വം നല്‍കിയത്.
സപ്തംബര്‍ 27 വ്യാഴാഴ്ച വൈകീട്ട് പയ്യന്നൂര്‍ ബസ്സ്റാന്‍ഡില്‍ പോസ്റര്‍ പതിക്കുകയായിരുന്നു ഇരുവരും. അമേരിക്കക്കയ്ക്ക് എതിരെ പോരാടുന്ന താലിബാനെ വാഴ്ത്തുന്ന വാചകങ്ങളായിരുന്നു പോസ്ററില്‍.
താലിബാനും ഒസാമ ബിന്‍ലാദനും അനുകൂലമായി കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മലപ്പുറത്ത് ഒസാമയുടെ പോസ്ററുകള്‍ പ്രദര്‍ശിപ്പിച്ച് ഒട്ടേറെ പേര്‍ അനുഭാവം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications