കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോമണ്‍വെല്‍ത്ത് ഉച്ചകോടി മാറ്റിച്ചു

  • By Staff
Google Oneindia Malayalam News

സിഡ്നി: അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളെത്തുടര്‍ന്ന് കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി (ചോഗം) മാറ്റിവച്ചു. ഒക്ടോബര്‍ ആറ് മുതല്‍ ഒമ്പതു വരെ ആസ്ത്രേലിയയിലെ ബ്രിസ്ബേനിലായിരുന്നു ഉച്ചകോടി നടക്കേണ്ടിയിരുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ജോണ്‍ ഹൊവാര്‍ഡ് തുടങ്ങിയ ലോകനേതാക്കളുമായി സംസാരിച്ച ശേഷമാണ് ഉച്ചകോടി മാറ്റിവക്കാന്‍ തീരുമാനിച്ചതെന്ന് കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ ഡോണ്‍ മക്കിനന്‍ സപ്തംബര്‍ 28 വെളളിയാഴ്ച അറിയിച്ചു.

അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളെത്തുടര്‍ന്ന് പല ലോകനേതാക്കള്‍ക്കും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഉച്ചകോടിക്ക് വരാന്‍ സാധിക്കില്ലെന്ന് പല നേതാക്കളും അറിയിക്കുകയും ചെയ്തിരുന്നു.

മൂന്നു ദിവസത്തെ ഉച്ചകോടി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയായിരുന്നു ഉദ്ഘാടനം ചെയ്യാനിരുന്നത്. ലോകമെമ്പാടുമുള്ള 45ഓളം കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനിരുന്നതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X