Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് പ്രതിനിധി സംഘം വീണ്ടും അഫ്ഗാനില്‍

ഖണ്ടഹാര്‍: ഒളിവില്‍ കഴിയുന്ന ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ വിട്ടുകൊടുക്കാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കാന്‍ പാകിസ്ഥാന്‍ പ്രതിനിധി സംഘം കാണ്ടഹാറിലെത്തി. ഇസ്ലാമിക പണ്ഡിതരും ഉന്നതോദ്യോഗസ്ഥരും അടങ്ങുന്ന സംഘം സപ്തംബര്‍ 28 വെള്ളിയാഴ്ച ഉച്ചയോടെയാണ് ഖണ്ടഹാറിലെത്തിയത്.

അമേരിക്കയുടെ ആക്രമണത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനെ രക്ഷിക്കാനുളള അവസാന ശ്രമമായാണ് പ്രതിനിധി സംഘം അഫ്ഗാനിലെത്തിയിരിക്കുന്നത്. സന്ദര്‍ശനത്തിനിടയില്‍ സംഘം താലിബാന്‍ പരമോന്നത നേതാവ് മുല്ല മൊഹമ്മദ് ഒമറിനോട് സംസാരിക്കും.

പ്രതിനിധി സംഘത്തില്‍ 16 ഇസ്ലാമിക പണ്ഡിതരുണ്ട്. എന്നാല്‍ താലിബാന്‍ അനുകൂലികളായ പാകിസ്ഥാനിലെ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രതിനിധികള്‍ സംഘത്തില്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും അവര്‍ പിന്മാറി. പകരം പാകിസ്ഥാന്‍ അമേരിക്കയെ പിന്തുണയ്ക്കുന്നതിനെതിരെ പ്രതിഷേധ ധര്‍ണകളും പ്രകടനങ്ങളും സംഘടിപ്പിക്കുകയാണ് അവര്‍.

താലിബാന്‍ നേതാവ് മുല്ല ഒമറിനെ കണ്ട് വെള്ളിയാഴ്ച വൈകുന്നേരത്തോടെ സംഘം ഇസ്ലാമാബാദിലേക്ക് തിരിക്കുമെന്ന് കരുതുന്നു. പ്രതിനിധി സംഘത്തെ കാണാന്‍ ഒമര്‍ സമ്മതിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു.

ഒസാമയെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഫ്ഗാനിസ്ഥാനിലെത്തുന്ന രണ്ടാമത്തെ പാകിസ്ഥാന്‍ സംഘമാണിത്. ഐഎസ്ഐ മേധാവി ലഫ്റ്റനന്റ് ജനറല്‍ മെഹ്മൂദ് അഹ്മദ് നേതൃത്വം നല്‍കിയ ആദ്യ സംഘത്തിന്റെ ശ്രമഫലമായി താലിബാന്‍ ഇസ്ലാമിക പണ്ഡിതരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പണ്ഡിതരുടെ നിര്‍ദ്ദേശപ്രകാരം ഒസാമയോട് രാജ്യം വിടണമെന്നഭ്യര്‍ത്ഥിക്കുന്ന സന്ദേശം താലിബാന്‍ ഒസാമയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് പാകിസ്ഥാനിലെ താലിബാന്‍ അംബാസഡര്‍ മുല്ല അബ്ദുള്‍ സലീം സെയ്ഫ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+