യൂണി. കോളേജ് പ്രിന്‍സിപ്പാളിന്റെ വീടിനു നേരെ ബോംബേറ്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വര്‍ഗീസിന്റെ വീടിനു നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടിട്ടില്ല.
സപ്തംബര്‍ 28 വെള്ളിയാഴ്ച രാത്രി 11.45ഓടടുപ്പിച്ചാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. തൈക്കാട്ടെ ഇലങ്കം ഗാര്‍ഡന്‍സിലുള്ള വീടിനു നേരെയാണ് ബോംബേറ് നടന്നത്. ഉടന്‍ തന്നെ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി കൂടുതല്‍ ആക്രമണമുണ്ടാകുന്നത് തടഞ്ഞു.
യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് വ്യാഴാഴ്ച എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. തുടര്‍ന്ന് കോളേജില്‍ കയറിയ പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കും കസ്റഡിയില്‍ എടുക്കുകയും ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാളിനോട് സിപിഎം നേതാക്കള്‍ തട്ടിക്കയറുകയും കോളേജിലേക്ക് പൊലീസിനെ വിളിച്ചതിന് വിശദീകരണം തേടുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പാള്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക യൂണിയനില്‍ അംഗമാണെന്നും സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications