Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബ വേരുകള്‍ തേടി ബ്രിട്ടീഷ് വനിത കേരളത്തില്‍

തിരുവനന്തപുരം: തന്റെ പൂര്‍വികര്‍ കേരളത്തിന്റെ ഏതോ ഭാഗത്ത് താമസിച്ചിരുന്നുവെന്ന വിശ്വാസത്തില്‍ ഒരു ബ്രിട്ടീഷ് വനിത കേരളത്തിലെത്തുന്നു.

ബുഷാര്‍ഡ്സ് എന്നറിയപ്പെട്ടിരുന്ന കുടുംബം 1880കളില്‍ തലശേരി ഭാഗത്തുണ്ടായിരുന്നുവെന്നാണ് ലിന്‍ഡ ടെസിര്‍ ഡി സില്‍വ എന്ന ബ്രിട്ടീഷുകാരി പറയുന്നത്. ബുഷാര്‍ഡ്സ് എന്ന കുടുംബത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ തന്നെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ലിന്‍ഡ അയച്ച സന്ദേശം സപ്തംബര്‍ 29 ശനിയാഴ്ച കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന് ലഭിച്ചു.

തന്റെ മുത്തച്ഛനായ ജോഷിം മാര്‍ക്കസ് ഡി സില്‍വ ഫ്രഞ്ച് പൊലീസിലെ പോര്‍ച്ചുഗീസ് മേധാവിയായി 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാഹിയില്‍ ജോലി നോക്കിയിരുന്നുവെന്നാണ് ലിന്‍ഡ പറയുന്നത്. മാഹിയിലും തലശേരിയിലും ബുഷാര്‍ഡ്സ് കുടുംബത്തിന്റെ വേരുകള്‍ ഉണ്ടാകുമെന്ന് ലിന്‍ഡ വിശ്വസിക്കുന്നു. കേരളത്തില്‍ എവിടെയോ ബുഷാര്‍ഡ്സ് കുടുംബത്തിന് വസ്തുവകകളും ഉണ്ടായിരുന്നത്രെ.

എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ തന്നെ അറിയിച്ചാല്‍ ഉടന്‍ പാഞ്ഞെത്തുമെന്നാണ് ലിന്‍ഡ പറയുന്നത്. പിരിച്ചുവിടാനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഈ വഴിക്ക് അന്വേഷണം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കേരളത്തില്‍ വേരുകള്‍ തേടി എത്തുന്ന ആദ്യ വിദേശിയല്ല ലിന്‍ഡ. ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് ഒരു ബ്രിട്ടീഷ് വനിത തന്റെ മുത്തച്ഛന്‍ താമസിച്ചിരുന്ന ബംഗ്ലാവ് തേടി തിരുവനന്തപുരത്തെത്തിയത്. ബംഗ്ലാവിന്റെ ഒരു പഴയ ചിത്രം മാത്രമേ അവരുടെ കൈയിലുണ്ടായിരുന്നുള്ളു. ചിത്രവുമായി ദിവസങ്ങളോളം അലഞ്ഞ അവര്‍ ഒടുവില്‍ ചരിത്രഗവേഷകനായ കിഴക്കേമഠം ഗോവിന്ദന്‍ നായരുടെ സഹായത്തോടെ ബംഗ്ലാവ് കണ്ടെത്തി.

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപമുള്ള പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിക്ക് അടുത്തുള്ള ഐവി ഹൗസ് ആയിരുന്നു അവരുടെ മുത്തച്ഛന്‍ താമസിച്ചിരുന്ന ബംഗ്ലാവ്. ചുറ്റും കാടും പടര്‍പ്പുമായി തലയെടുപ്പോടെ നില്‍ക്കുന്ന ആ ബംഗ്ലാവില്‍ നിന്നും രാത്രി സായിപ്പിന്റെ ചിരിയും കാലടിയൊച്ചയും കേള്‍ക്കുമെന്ന് പഴമക്കാര്‍ പറയുമായിരുന്നു.

ഏതാനും മാസം മുമ്പ് മുംബൈ നഗരത്തിലും ഒരു വിദേശ വനിത എത്തിയിരുന്നു, തന്റെ അച്ഛനെ തേടി. റെയില്‍വെയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം റെയില്‍വെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നതത്രെ. വളരെ നാളത്തെ സമ്പാദ്യവുമായി അവര്‍ അച്ഛനെ കണ്ടെത്തിയേ തീരു എന്ന് പറഞ്ഞ് വന്നെങ്കിലും നിരാശയായിരുന്നു ഫലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+