മുന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നാല് വര്‍ഷം തടവ്
തിരുവനന്തപുരം: കൈക്കൂലി കേസില്‍ മുന്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ നാല് വര്‍ഷത്തെ കഠിന തടവിന് വിധിച്ചു.
നെയ്യാറ്റിന്‍കര സ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ജി. ജബാലിനെയാണ് 2000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ തിരുവന്തപുരം എന്‍ക്വയറി കമ്മീഷന്‍ പ്രത്യേക ജഡ്ജി നാല് വര്‍ഷത്തെ കഠിന തടവിനും 20, 000 രൂപ പിഴയ്ക്കും വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
അഴിമതി നിരോധന നിയമപ്രകാരമാണ് ജബാലിനെതിരെ കേസ്. ഉദ്യോഗത്തിലായിരുന്ന കാലത്ത് നെയ്യാറ്റിന്‍കര സ്വദേശിയില്‍ നിന്നും ഒരു കേസ് ഒഴിവാക്കാന്‍ കൈക്കൂലി ചോദിച്ചുവെന്നതാണ് ജബാലിനെതിരെയുള്ള കുറ്റം.












Click it and Unblock the Notifications