Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ഗോത്രവര്‍ഗ ഭക്ഷ്യ-കലാമേള

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നാടന്‍ കലാമേളയും ഗോത്രവര്‍ഗക്കാരുടെ തനത് ഭക്ഷ്യമേളയും വംശീയ വൈദ്യന്മാരുടെ ചികിത്സാ ക്യാമ്പും സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ എട്ട് മുതല്‍ 16 വരെ കിര്‍ത്താഡ്സിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് സൂര്യകാന്തി ഫെയര്‍ ഗ്രൗണ്ടിലായിരിക്കും മേള നടക്കുക. മേളയോട് അനുബന്ധിച്ച് പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ കരകൗശല ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും സംഘടിപ്പിക്കും. പട്ടികജാതി-പട്ടികവര്‍ വിഭാഗങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന പരമ്പരാഗതവും പ്രാചീനവുമായ നൃത്ത-കലാരൂപങ്ങള്‍ മേളയില്‍ അരങ്ങേറും.

പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കലാരൂപങ്ങള്‍ തനതായ ആവിഷ്ക്കാരഭംഗിയോടും വര്‍ണ്ണപ്പൊലിമയോടും കൂടി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് കിര്‍ത്താഡ്സ് അധികൃതര്‍ സപ്തംബര്‍ 29 ശനിയാഴ്ച അറിയിച്ചു. വംശീയ വൈദ്യന്മാരുടെ ചികിത്സാ ക്യാമ്പില്‍ 14 വൈദ്യന്മാര്‍ പങ്കെടുക്കും. ആധുനിക ചികിത്സാരീതികള്‍ക്ക് വഴങ്ങാത്ത പല രോഗങ്ങള്‍ക്കും നാടന്‍ വൈദ്യന്മാരുടെ കൈയില്‍ മരുന്നുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു.

ഗോത്രവര്‍ഗക്കാരുടെ തനതു ഭക്ഷ്യ വിഭവങ്ങളായിരിക്കും മേളയില്‍ നല്‍കുന്നത്. തികച്ചു പ്രകൃതിദത്തമായ ഭക്ഷണം മേളയിലെത്തുന്നവര്‍ക്ക് ലഭിക്കുമെന്നുള്ളതാണ് ഇതിന്റെ ആകര്‍ഷണീയതയെന്ന് കിര്‍ത്താഡ്സ് അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+