കോവളത്തെ ഹോട്ടലുകള്‍ അടച്ചിട്ടു
തിരുവനന്തപുരം: ബിയര്‍ സൂക്ഷിക്കുന്ന ഹോട്ടലുകള്‍ക്ക് നേരെ പൊലീസ് നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചു കോവളത്തെ ഹോട്ടലുകള്‍ അടച്ചിട്ടു.
സപ്തംബര്‍ 29 ശനിയാഴ്ചയാണ് കോവളത്തുള്ള 60ല്‍ അധികം ഹോട്ടലുകള്‍ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അടച്ചിട്ടത്. തിങ്കളാഴ്ച വരെ ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്റാറന്റ്സ് അസോസിയേഷന്‍ അറിയിച്ചു.
വിദേശികള്‍ക്ക് നാലര ലിറ്റര്‍ ബിയര്‍ കൈവശം വയ്ക്കാമെന്ന നിയമം നിലനില്‍ക്കെ ഇവര്‍ ഹോട്ടലുകളില്‍ തണുപ്പിക്കാനായി നല്‍കുന്ന ബിയര്‍ സൂക്ഷിക്കുന്ന ഹോട്ടലുകള്‍ക്കും റെസ്റാറന്റുകള്‍ക്കുമെതിരെ പൊലീസ് നടപടിയെടുക്കുന്നു എന്നാണ് ഹോട്ടലുടമകള്‍ ആരോപിക്കുന്നത്.
അമേരിക്കന്‍ സംഭവങ്ങള്‍ക്ക് ശേഷം വിനോദസഞ്ചാരികളുടെ വരവ് വളരെ കുറഞ്ഞിരിക്കുകയാണ്. ഇത്തരം നടപടികള്‍ ആകെയുള്ള വിനോദസഞ്ചാരികളെ കൂടി അകറ്റാന്‍ കാരണമാകുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുധീഷ്കുമാര്‍ പറഞ്ഞു. ഇടയ്ക്കിടെ പൊലീസുകാര്‍ ഹോട്ടലില്‍ വന്നുകയറുന്നത് ഒരു വിനോദസഞ്ചാരിയും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications