കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികളോട് സര്‍ക്കാര്‍ വാക്കുപാലിക്കും: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഓരോ ആദിവാസി കുടുംബത്തിനും ഒരേക്കര്‍ ഭൂമി വീതം നല്‍കുമെന്ന വാഗ്ദാനം സംസ്ഥാന സര്‍ക്കാര്‍ പാലിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ വകുപ്പു മന്ത്രി എം.എ കുട്ടപ്പന്‍.

അഞ്ചേക്കര്‍ ഭൂമി ആവശ്യപ്പെട്ട് ആദിവാസികള്‍ കഴിഞ്ഞ ഒരു മാസമായി നടത്തുന്ന സമരത്തോട് സപ്തംബര്‍ 28 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ആദിവാസികളുടെ പ്രശ്നത്തിന് ഇപ്പോഴത്തെ സര്‍ക്കാര്‍ നല്കിയതു പോലുള്ള പ്രധാന്യം മുമ്പൊരു സര്‍ക്കാരും നല്‍കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആദിവാസി സമരത്തിന് നക്സലൈറ്റുകളുടെ പിന്തുണയുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. എന്നാല്‍ ആദിവാസി നേതാക്കളില്‍ ഒരാളായ ഗീതാനന്ദിന് നക്സലൈറ്റുകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ആ ചായ്വ് എത്രത്തോളമുണ്ടെന്നറിയില്ലെന്നും മന്ത്രി വ്യക്താമാക്കി.

ആദിവാസി വൈദ്യന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പുതിയൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കുമെന്നും മന്ത്രി കുട്ടപ്പന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X