കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി വൈദ്യന്മാര്‍ക്ക് പേറ്റന്റ് വരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആദിവാസി വംശീയ വൈദ്യന്മാരുടെ ചികിത്സാരീതികളുടെ പേറ്റന്റ് അവര്‍ക്ക് തന്നെ നല്‍കുന്ന നിയമം ഉടന്‍ നിലവില്‍ വരുമെന്ന് പട്ടികജാതി പട്ടികവര്‍ഗ മന്ത്രി ഡോ. എം. എ. കുട്ടപ്പന്‍.

വനവിഭവങ്ങളും കാട്ടുചെടികളും ഉപയോഗിച്ച് മരുന്നുണ്ടാക്കുന്ന ആദിവാസികള്‍ക്ക് അവരുടെ ഉല്‍പ്പന്നത്തിന്റെ പേറ്റന്റും നല്‍കും. ഇതിന്റെ നിയമനിര്‍മാണം അടുത്തു നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് സപ്തംബര്‍ 29 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

ആഗോളവല്‍ക്കരണത്തിന്റെ വിവിധ വശങ്ങള്‍ ഗൗരവത്തോടെ പഠിച്ചതിന് ശേഷമായിരിക്കും നിയമം കൊണ്ടുവരികെയന്നും മന്ത്രി വ്യക്തമാക്കി. ആദിവാസികള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് ഒരേക്കര്‍ ഭൂമി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ നിന്നും പുറകോട്ട് പോവില്ല. ആദിവാസി പ്രശ്നം ഇത്രയും ഭംഗിയായി വേറൊരു സര്‍ക്കാരും കൈകാര്യം ചെയ്തിട്ടില്ല. ആദിവാസി പ്രശ്നത്തിന്മേലുള്ള ഓരോ തീരുമാനവും മന്ത്രിസഭയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും കുട്ടപ്പന്‍ വ്യക്തമാക്കി.

ആദിവാസി സമരത്തിന് നക്സലൈറ്റുകളുമായി ബന്ധമുണ്ടോ എന്ന കാര്യം അറിവില്ലെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി നേതാവ് ഗീതാനന്ദന് നക്സലൈറ്റുകളുമായി ബന്ധമുണ്ടെന്നുള്ളത് കേട്ട അറിവ് മാത്രമേ തനിക്കുള്ളുവെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ പ്രസംഗവേളയില്‍ ജാതി തിരിച്ചു സംസാരിച്ചു എന്ന അരോപണം ശരിയല്ലെന്നും എന്നാല്‍ സ്വന്തം ജാതി പറയുന്നതില്‍ ജാള്യതയുണ്ടാകേണ്ട കാര്യമില്ലെന്നുമാണ് താന്‍ പ്രസംഗത്തിലൂടെ ഉദ്ദേശിച്ചതെന്നും കുട്ടപ്പന്‍ അറിയിച്ചു. ജാതി എന്ന വാക്ക് ഒഴിവാക്കിയതുകൊണ്ട് മാത്രം ജാതീയത ഒഴിവാക്കാനാവില്ലെന്നും കുട്ടപ്പന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X