പ്രിന്‍സിപ്പലിന് നേരെ എറിഞ്ഞത് പെട്രോള്‍ ബോംബ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എസ്. വര്‍ഗീസിന്റെ വീടിന് നേരെ എറിഞ്ഞത് പെട്രോള്‍ ബോംബാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സപ്തംബര്‍ 29 ശനിയാഴ്ച രാവിലെ തൈക്കാട് ഇലങ്കം നഗറിലുള്ള വീട്ടിലെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി. രണ്ട് പെട്രോള്‍ ബോംബുകളാണ് വീടിന് നേരെ എറിഞ്ഞിട്ടുള്ളതെന്ന് മനസിലാക്കാന്‍ കഴിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബോംബിന്റെ അവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്ക് ലാബിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
അക്രമികള്‍ ബൈക്കിലാണ് എത്തിയതെന്നും പൊലീസ് അറിയിച്ചു. അയല്‍വാസികളില്‍ നിന്നും പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ പിടിക്കാന്‍ ഊര്‍ജ്ജിതമായ ശ്രമം നടക്കുകയാണ്.
അതേസമയം പ്രൊഫ. വര്‍ഗീസിന്റെ വീടിന് നേരെ ബോംബെറിഞ്ഞതിന് പിന്നില്‍ എസ്എഫ്ഐ അല്ലെന്ന് സംസ്ഥാന സെക്രട്ടറി എം. ബി. രാജേഷ് പറഞ്ഞു. എസ്എഫ്ഐയെ താറടിച്ചുകാണിക്കാന്‍ കെഎസ്യു ഗുണ്ടകളും പൊലീസും ചേര്‍ന്ന് നടത്തുന്ന കള്ളക്കളിയാണിതെന്ന് രാജേഷ് ആരോപിച്ചു.












Click it and Unblock the Notifications