കേരള കോണ്‍ഗ്രസ് (ബി) മന്ത്രിയെ മാറ്റില്ല
പാലക്കാട്: കേരള കോണ്‍ഗ്രസ് (ബി) മന്ത്രിയെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാര്‍ട്ടി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.
മന്ത്രിയെ മാറ്റുന്നതിനെ കുറിച്ച് സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പിള്ള അറിയിച്ചു. പാലക്കാട് നടന്ന കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സപ്തംബര്‍ 29 ശനിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു പിള്ള.
താന്‍ മന്ത്രിയാവണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിര്‍ദേശമുണ്ടെങ്കിലും തനിക്ക് താത്പര്യമില്ല. പാര്‍ട്ടിയുടെ ഭാവി പരിപാടികളെ കുറിച്ച് തീരുമാനിക്കാന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗണേഷ് കുമാര്‍ മികച്ച മന്ത്രിയാണെന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തെളിയിക്കുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പിള്ള പറഞ്ഞു.












Click it and Unblock the Notifications