നാദാപുരത്ത് പുതിയ പൊലീസ് സ്റേഷന്‍
തിരുവനന്തപുരം: നാദാപുരം പൊലീസ് സ്റേഷന്റെ അധികാര പരിധി വിഭജിച്ച് വളയത്ത് പുതിയ പൊലീസ് സ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
ദീര്‍ഘനാളായി നാദാപുരം നിവാസികള്‍ ഉന്നയിക്കുന്ന ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് സപ്തംബര്‍ 29 ശനിയാഴ്ചയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. വടകര താലൂക്കിലെ വളയം പഞ്ചായത്തില്‍ 24, 25 നമ്പര്‍ കെട്ടിടങ്ങളിലായിരിക്കും പൊലീസ് സ്റേഷന്‍ പ്രവര്‍ത്തിക്കുക.
വടകര താലൂക്കിലെ വാണിമേല്‍, വളയം, ചെക്ക്യാട്, വിളങ്ങാട് വില്ലേജുകള്‍ പുതിയ സ്റേഷന്റെ അധികാര പരിധിയില്‍ വരും. നാദാപുരം സ്റേഷന്റെ അധികാര പരിധി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. നാദാപുരം, തൂണേരി, പുരമേരി, എടച്ചേരി, അയഞ്ചേരി വില്ലേജുകളായിരിക്കും നാദാപുരം സ്റേഷന്റെ പരിധിയില്‍ വരിക.












Click it and Unblock the Notifications