Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് കനത്ത മഴ

തിരുവനന്തപുരം: തിരുവനന്തപുരത്തും പരിസര പ്രദേശത്തും വീണ്ടും ശക്തിയായ മഴ. അടുത്ത രണ്ട് ദിവസത്തില്‍ വീണ്ടും ശക്തിയായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സപ്തംബര്‍ 29 ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് തിരുവനന്തപുരത്ത് മഴ തുടങ്ങിയത്. മഴയ്ക്ക് മുമ്പ് പല പ്രദേശത്തും ശക്തിയായ കാറ്റും വീശിയിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിന് സമീപം രൂപം കൊണ്ട് ശക്തമായ ന്യൂനമര്‍ദം മൂലം രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അറബിക്കടലില്‍ ഗോവയ്ക്ക് സമീപത്തായി മറ്റൊരു ലഘുന്യൂനമര്‍ദവും രൂപം കൊണ്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കാരണം ആന്ധ്രാ, ഒറീസ, തമിഴ്നാട്, കേരളം എന്നിവടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

സപ്തംബര്‍ 28 വെള്ളിയാഴ്ച കേരളത്തിലും ലക്ഷദ്വീപിലും വ്യാപകമായി മഴ ലഭിച്ചു. പെരിന്തല്‍മണ്ണയില്‍ നാല് സെന്റിമീറ്ററും ആലപ്പുഴ, കൊടുങ്ങല്ലൂര്‍, മങ്കൊമ്പ് എന്നിവടങ്ങളില്‍ മൂന്ന് സെന്റിമീറ്ററും കണ്ണൂര്‍, പട്ടാമ്പി, കായംകുളം, കരിപ്പൂര്‍, തലശേരി, തിരുവനന്തപുരം, വര്‍ക്കല എന്നിവടങ്ങളില്‍ രണ്ട് സെന്റിമീറ്റര്‍ മഴയും ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+