ജ്യോതിഷം പഠിപ്പിക്കുന്നത് അടവ്: ശങ്കരാചാര്യര്‍
കൊച്ചി: ജ്യോതിഷവും മറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഒരു അടവാണെന്ന് പുരി ശങ്കരാചാര്യര്‍.
അധികാരം നേടുന്നതിനുള്ള ചവിട്ടുപടിയായി മതത്തെ ഉപയോഗിക്കരുതെന്ന് ജഗദ്ഗുരു ശങ്കരാചാര്യ അധോക്ഷജനാന്ദ തീര്‍ഥ മഹാരാജ് പറഞ്ഞു. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് ആചാര്യന്മാരുടെ ജോലിയാണ്.
അയോധ്യാ പ്രശ്നം പരിഹരിക്കേണ്ടത് ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാവണം. കശ്മീരില്‍ സമാധാനം കൈവരുത്തണമെന്നും കശ്മീരിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാവണമതെന്നും പുരി ശങ്കരാചാര്യ പറഞ്ഞു.
സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി ശങ്കരാചാര്യ സംസ്ഥാനത്ത് നടത്തുന്ന പര്യടനം ഒക്ടോബര്‍ 24ന് കണ്ണൂരില്‍ നടക്കുന്ന സമാധാനയോഗത്തോടെ സമാപിക്കും.












Click it and Unblock the Notifications