റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പാള്‍ വിസമ്മതിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായ അക്രമത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന കേരള സര്‍വകലാശാലയുടെ ആവശ്യം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എസ്. വര്‍ഗീസ് നിരാകരിച്ചു.
സര്‍ക്കാര്‍ കോളേജായ യൂണിവേഴ്സിറ്റി കോളേജിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്നും ഇക്കാര്യത്തില്‍ സര്‍വകലാശാലയ്ക്ക് ഇടപെടാനാകില്ലെന്നുമാണ് പ്രിന്‍സിപ്പാള്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച മറുപടിയില്‍ പറഞ്ഞത്.
സപ്തംബര്‍ 27 വ്യാഴാഴ്ച കോളേജില്‍ പൊലീസ് കയറിയതും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍ പ്രിന്‍സിപ്പാളിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.












Click it and Unblock the Notifications