Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്ഐ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നു

തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരെ മനപൂര്‍വം പീഡിപ്പിക്കുന്നതിന്റെ ഭാഗമായി നടന്നതാണ് യൂണിവേഴ്സിറ്റി കോളേജിന്റെ നേര്‍ക്ക് നടന്ന ആക്രമണമെന്ന് എസ്എഫ്ഐ.

കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും മുഖ്യമന്ത്രി ആന്റണിയും അറിഞ്ഞുകൊണ്ടുള്ള ആക്രമണത്തിന് പ്രിന്‍സിപ്പല്‍ വര്‍ഗീസ് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് സപ്തംബര്‍ 29 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം. ബി. രാജേഷും പ്രസിഡന്റ് ദിനേശന്‍ പുത്തലത്തും ആരോപിച്ചു.

യൂണിവേഴ്സിറ്റി കോളേജ് താജ് ഹോട്ടല്‍ ഗ്രൂപ്പിന് നല്‍കാന്‍ ശ്രമം നടക്കുന്നതായും സംശയമുണ്ടെന്ന് എസ്എഫ്ഐ ആരോപിച്ചു. കെഎസ്യു ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്യുകയാണുണ്ടായത്. കല്ലേറിലും ലാത്തിച്ചാര്‍ജിലും പരിഭ്രാന്തരായി കാമ്പസിലേക്ക് വിദ്യാര്‍ത്ഥികള്‍ ഓടിക്കയറിയപ്പോള്‍ പൊലീസിന് നേര്‍ക്ക് സ്ഫോടകവസ്തുക്കള്‍ എറിഞ്ഞത് കൊടും ക്രിമിനലുകളായ കെഎസ്യു സംഘമാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും എസ്എഫ്ഐ ഭാരവാഹികള്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സിപിഐ ധര്‍ണയ്ക്ക് നേരെ കല്ലേറ് നടത്തിയത് മഫ്ടിയിലുണ്ടായിരുന്ന പൊലീസുകാരാണെന്നും അവര്‍ ആരോപിച്ചു. എസ്എഫ്ഐക്കാരെ പൊലീസ് മൃഗീയമായി തല്ലുമെന്നുള്ളതിന്റെ തെളിവാണ് കൊല്ലത്തും കണ്ണൂരിലും കായംകുളത്തും കണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എസ്എഫ്ഐ രൂപം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+