Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ്-കൊച്ചി കപ്പല്‍ സര്‍വീസ് പുനരാരംഭിക്കണം

തിരുവനന്തപുരം: ഗള്‍ഫിലെ കുറഞ്ഞ വരുമാനക്കാരായ ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസമായിരുന്ന ഗള്‍ഫ്-കൊച്ചി കപ്പല്‍ സര്‍വീസ് നിര്‍ത്തിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യമുയരുന്നു.

ഗള്‍ഫില്‍ നിന്നും കൊച്ചിയിലേക്ക് കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ബഹ്റിനിലെ ടൈലോസ് ഫെറി കമ്പനി നടത്തിവന്നിരുന്ന കപ്പല്‍ സര്‍വീസ് സപ്തംബര്‍ ആദ്യവാരം ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള മര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുടങ്ങിയിരിക്കുകയാണ്. നിരവധി മലയാളികള്‍ക്ക് സഹായകമായിരുന്ന ഈ സര്‍വീസ് ഉടന്‍ തന്നെ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഗള്‍ഫ് പാസഞ്ചേഴ്സ് അസോസിയേഷന്‍ കോര്‍ഡിനേറ്ററും ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റുമായ കെ. സി. വര്‍ഗീസ് സപ്തംബര്‍ 29 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

20 വര്‍ഷക്കാലമായി മുടങ്ങിക്കിടന്നിരുന്ന സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ വിമാനക്കമ്പനികള്‍ ഇടങ്കോലിടുകയായിരുന്നുവെന്ന് വര്‍ഗീസ് ആരോപിക്കുന്നു. നിരക്ക് കുറച്ച് യാത്ര ചെയ്യാനുള്ള അവസരം തുടര്‍ന്നാല്‍ വിമാന സര്‍വീസുകളില്‍ യാത്രക്കാര്‍ കുറയുമെന്ന ഭയമാണ് എതിര്‍പ്പിന് കാരണം.

ബഹ്റിനില്‍ നിന്നും ദുബായ്, ദോഹ മസ്ക്കറ്റ് വഴി കൊച്ചിയിലെത്തുന്ന കപ്പലില്‍ മസ്ക്കറ്റില്‍ നിന്നും കൊച്ചിയിലെത്താന്‍ പുള്‍മാന്‍ വിഭാഗത്തില്‍ യാത്ര ചെയ്യുന്നതിന് 5,800 രൂപ മാത്രമാണ് നിരക്ക്. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്ക് മറ്റു രാജ്യങ്ങളിലേക്കുള്ള നിരക്കിനെക്കാള്‍ വളരെ കൂടുതലാണ്. വിമാനക്കമ്പനികള്‍ 20 കിലോഗ്രാം ബാഗേജ് മാത്രം അനുവദിക്കുമ്പോള്‍ കപ്പല്‍ക്കമ്പനി 200 കിലോഗ്രാം കൂടെ കൊണ്ടുവരാന്‍ അനുവദിച്ചിരുന്നു.

യാത്ര 72 മണിക്കൂറില്‍ കൂടിയാല്‍ കിടക്കുവാന്‍ സൗകര്യം നല്‍കണമെന്ന സാങ്കേതിക നിയമം ഉയര്‍ത്തിക്കാട്ടിയാണ് കപ്പല്‍ കമ്പനിക്കുള്ള ലൈസന്‍സ് റദ്ദാക്കിയത്. ബര്‍ത്തുകളുള്ള ക്യാബിനുകള്‍ ബുക്ക് ചെയ്യാതെ എങ്ങനെയും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് പുള്‍മാന്‍ സീറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്.

സര്‍വീസ് തുടര്‍ന്നു നടത്തണമെന്ന ഗള്‍ഫ് മലയാളികളുടെ ആവശ്യം കണക്കിലെടുത്ത് സപ്തംബര്‍ 18ന് മന്ത്രി എം. എം. ഹസന്‍ കൊച്ചിയില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. അതില്‍ തീരുമാനം ഉണ്ടാകാത്തതിനാല്‍ 28ന് അദ്ദേഹം ദില്ലിയില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി വേദ്പ്രകാശ് ഗോയലിനെ കണ്ട് സര്‍വീസ് തുടര്‍ന്നു നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഷിപ്പിംഗ് ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്താന്‍ കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രതിനിധി മുംബൈയിലേക്ക് പോയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+