ബജ്രംഗ്ദളിനെ നിരോധിക്കേണ്ടതില്ല
കോഴിക്കോട്: സിമിയെയും ബജ്രംഗ്ദളിനെയും താരതമ്യപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും നിലപാട് ദുരുദ്ദേശ്യപരമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് വി.രാമറാവു പറഞ്ഞു.
സിമിയെ നിരോധിച്ച സാഹചര്യത്തില്‍ ബജ്രംഗ്ദളിനെയും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് അടിസ്ഥാന രഹിതമാണ്. ഹിന്ദു സംഘടനകളെയും മുസ്ലിം തീവ്രവാദി സംഘടനകളെയും താരതമ്യപ്പെടുത്തുന്നത് തെറ്റായ പ്രവണതയാണ്. സപ്തംബര്‍ 29 തിങ്കളാഴ്ച രാമറാവു വാര്‍ത്താ ലേഖകരോട് പറഞ്ഞു.
സിമിയെ നിരോധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പുറപ്പെടുവിച്ച പ്രസ്താവനകള്‍ രാജ്യത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ കാരണമാവുന്ന തരത്തിലുള്ളതാണെന്ന് രാമറാവു പറഞ്ഞു.












Click it and Unblock the Notifications