കോളേജ് അക്രമം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിഎസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനകത്ത് കയറി പൊലീസ് വിദ്യാര്‍ത്ഥികളെ തല്ലിയ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.
സര്‍വകലാശാല യൂണിയനുകളില്‍ എസ്എഫ്ഐ നേടിയ വന്‍ വിജയത്തെ അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന 31 എസ്എഫ്ഐ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം സപ്തംബര്‍ 29 ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്.
കോളേജിനുള്ളില്‍ കടന്നുകയറി പൊലീസിനെ കൊണ്ട് ഭീകരാവസ്ഥ സൃഷ്ടിക്കാന്‍ ഒത്താശ നല്‍കിയ ആന്റണി ഇപ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവ് ചമയുകയാണ്. ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരുന്ന കാവിവല്‍ക്കരണം കേരളത്തിലും ഒരു തടസം കൂടാതെ നടപ്പാക്കാന്‍ വേണ്ടിയാണ് എസ്എഫ്ഐയെ പോലുള്ള പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ അടിച്ചൊതുക്കാന്‍ ആന്റണി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും വിഎസ് ആരോപിച്ചു.












Click it and Unblock the Notifications