തിരുവനന്തപുരത്തെ കുറിച്ച് പുതിയ വെബ് സൈറ്റ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയെ കുറിച്ചുള്ള സമഗ്രവിവരങ്ങളടങ്ങിയ ഒരു വെബ് സൈറ്റ് തുടങ്ങുന്നു.
വ്യവസായങ്ങളും മറ്റും തുടങ്ങാന്‍ താത്പര്യമുള്ള വിദേശമലയാളികള്‍ക്ക് ഈ വെബ് സൈറ്റിലൂടെ വിവരങ്ങളറിയാനാവും. മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്ക് ക്ലിയറന്‍സ് ലഭിച്ചിരിക്കും.
ജില്ലയെ കുറിച്ചുള്ള വിവിധ തരത്തിലുള്ള വിവരങ്ങള്‍ വെബ് സൈറ്റിലുള്‍പ്പെടുത്തിയിട്ടുണ്ടാവും. വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ സൈറ്റിലൂടെ ലഭ്യമാവും.
ജില്ലയുടെ ചരിത്രം, വികസനം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, സാംസ്കാരിക സവിശേഷതകള്‍, വിനോദസഞ്ചാര സ്ഥലങ്ങള്‍ എന്നിവയെ കുറിച്ചുള്ള സമഗ്രമായ വിവരമാണ് വെബ്സൈറ്റിലൂടെ നല്‍കുന്നത്.
ജില്ലാ കളക്ടര്‍ കെ.ആര്‍.ജ്യോതിലാല്‍ മുന്‍കൈയെടുത്താണ് വെബ്സൈറ്റിന് തുടക്കമിടുന്നത്.












Click it and Unblock the Notifications