പാകിസ്ഥാന് 5 കോടി ഡോളറിന്റെ യുഎസ് സഹായം
വാഷിംഗ്ടണ്‍: പാകിസ്ഥാന് അഞ്ച് കോടി ഡോളറിന്റെ അടിയന്തിര സഹായം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. വിദേശ സഹായ നിയമം അനുസരിച്ചാണ് സഹായവാഗ്ദാനം.
അമേരിക്കയുടെ സുരക്ഷാകാര്യങ്ങള്‍ പരിഗണിച്ചാണ് സഹായം അനുവദിക്കുന്നതെന്ന് പ്രസിഡണ്ട് ജോര്‍ജ് ബുഷ് പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന് ലഭിക്കുന്ന അന്താരാഷ്ട്ര സഹായമാണിത്.
അമേരിക്കയില്‍ തീവ്രവാദ ആക്രമണം നടത്തിയതിന് കുറ്റക്കാരനായി കണ്ടെത്തിയിട്ടുള്ള സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെതിരെ നീക്കം നടത്താന്‍ പാകിസ്ഥാനും അമേരിക്കയും ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ടിവരും എന്ന സൂചനയാണ് സഹായവാഗ്ദാനം സൂചിപ്പിക്കുന്നത്.
ഒസാമയെ സംരക്ഷിക്കുന്ന അഫ്ഗാനിസ്ഥാനെതിരെ നീക്കം നടത്തുന്നതിന് അമേരിക്കക്ക് സൈനികതാവളം അനുവദിക്കാന്‍ പാകിസ്ഥാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ വര്‍ഷങ്ങളായി അവര്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കുകയും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യില്‍ ധനസഹായം ലഭിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications