കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ല ഒമര്‍ സൈനിക മേധാവിയെ നിയമിച്ചു

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: താലിബാന് സൈനിക മേധാവിയെ നിയമിച്ചുകൊണ്ട് പരമോന്നത നേതാവ് മുല്ല മൊഹമ്മദ് ഒമര്‍ ഉത്തരവായി. അദ്ദേഹത്തിന്റെ വിശ്വസ്തന്‍ ജലാലുദ്ദീന്‍ ഹഖാനിയാണ് സൈന്യാധിപന്‍.

അമേരിക്കക്കെതിരെ സൈനിക നീക്കം ആവശ്യമായി വന്നാല്‍ ഹഖാനിയായിരിക്കും താലിബാന്‍ സൈന്യത്തെ നയിക്കുക. സോവിയറ്റ് യൂണിയനെതിരായ അഫ്ഗാന്‍ യുദ്ധത്തില്‍ ഹഖാനി പടയെ നയിച്ചിട്ടുണ്ട്. താലിബാന്‍ സൈന്യത്തിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളാണ് ഹഖാനി.

പാകിസ്ഥാന്‍ അതിര്‍ത്തിയായ കോഹാട്ടിന്റെ 260 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ഖോസ്റില്‍ തന്റെ സൈനിക താവളം രൂപീകരിക്കാനാണ് മുല്ല ഒമര്‍ ഹഖാനിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. 60,000ത്തോളം വരുന്ന അഫ്ഗാന്‍ സൈനികരും 70 സ്ട്രിംഗര്‍ മിസൈലുകളുള്‍പ്പെടെയുള്ള ആയുധ ശേഖരവും ഇനി ഹഖാനിയുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.

ഹഖാനിയുടെ നിയമനത്തിലൂടെ ഒരു അഫ്ഗാന്‍ ഗോത്രവംശത്തെ പ്രീതിപ്പെടുത്തുക കൂടിയാണ് ഒമര്‍ ചെയ്തിരിക്കുന്നത്. താലിബാന്‍ സൈനികരിലെ ഭൂരിഭാഗവും ഈ ഗോത്രത്തില്‍ നിന്നുള്ളവരാണെന്ന് പാകിസ്ഥാന്‍ പത്രമായ ഡാണ്‍ റിപ്പോര്‍ട്ടു ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X