തീവ്രവാദി വിരുദ്ധ പ്രമേയം യുഎന്‍ കൗണ്‍സില്‍ അംഗീകരിച്ചു
യുണൈറ്റഡ് നാഷന്‍സ്: ആഗോള തീവ്രവാദത്തെ ഇല്ലാതാക്കുന്നതിനായി അമേരിക്ക അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. തീവ്രവാദത്തിന് സാമ്പത്തികമായും ആശയപരമായും പിന്തുണ നല്കുന്ന കേന്ദ്രങ്ങളെ ഇല്ലാതാക്കണമെന്ന് എല്ലാ അംഗരാഷ്ട്രങ്ങളോടും പ്രമേയം ആവശ്യപ്പെടുന്നു.
ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന തീവ്രവാദ ആക്രമണങ്ങള്‍ക്കു ശേഷമാണ് അമേരിക്ക ഈ പ്രമേയം അവതരിപ്പിച്ചത്. ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കു ശേഷം പ്രമേയം സപ്തംബര്‍ 28 വെള്ളിയാഴ്ച 15 അംഗ സുരക്ഷാ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ പ്രമേയം നടപ്പാക്കാത്ത രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം കൗണ്‍സില്‍ തല്ക്കാലം നിരാകരിച്ചു. പകരം എല്ലാ അംഗരാഷ്ട്രങ്ങളിലും പ്രമേയം നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കാനാണ് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തീവ്രവാദ വിരുദ്ധ പ്രമേയം സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചതോടെ അഫ്ഗാനിസ്ഥാനെതിരായ ആക്രമണത്തിന് അമേരിക്കക്ക് കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുകയാണ്. അമേരിക്ക കുറ്റവാളിയായി പ്രഖ്യാപിച്ച സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദന് സംരക്ഷണം നല്കുന്ന അഫ്ഗാനിസ്ഥാനെതിരെ ആക്രമണമുണ്ടായാല്‍ അത് ഐക്യരാഷ്ട്ര സഭാ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇനി അമേരിക്കക്ക് ചൂണ്ടിക്കാണിക്കാനാകും.
എന്നാല്‍ പ്രമേയത്തില്‍ തീവ്രവാദത്തെ നിര്വചിച്ചിട്ടില്ലാത്തത് ചില അവ്യക്തതകള്‍ക്ക് വഴിവെച്ചേക്കും എന്ന് കരുതുന്നു. തീവ്രവാദത്തെയും സ്വാതന്ത്യ്രസമരത്തെയും വേര്‍തിരിച്ചു നിര്‍വചിക്കാന്‍ ചില അംഗരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍വചനത്തിന്റെ കാര്യം 189 അംഗ ജനറല്‍ അസംബ്ലി ചര്‍ച്ച ചെയ്യും. എന്നാല്‍ അംഗരാഷ്ട്രങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications