Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധവറാവു സിന്ധ്യ വിമാനം തകര്‍ന്ന് മരിച്ചു

Madhav Rao Scindiaകാണ്‍പൂര്‍: കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യ വിമാനം തകര്‍ന്ന് മരിച്ചു. സപ്തംബര്‍ 30 ഞായറാഴ്ച ഉച്ച തിരിഞ്ഞ് സിന്ധ്യ സഞ്ചരിച്ചിരുന്ന വിമാനം ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയില്‍ തകര്‍ന്നുവീഴുകയായിരുന്നു. 56 വയസ്സായിരുന്നു.

ഗുണ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമായിരുന്നു അദ്ദേഹം.

തകര്‍ന്നു വീണ സി-90 സെസ്ന ഇനത്തില്‍ പെട്ട സ്വകാര്യ വിമാനത്തില്‍ മാധവ റാവു സിന്ധ്യയും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ എട്ടു പേര്‍ ഉണ്ടായിരുന്നതായി ഉത്തര്‍പ്രദേശ് ഡിജിപി അറിയിച്ചു. സിന്ധ്യ, അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറി റുപീന്ദര്‍ സിംഹ്, മാധ്യമ പ്രവര്‍ത്തകരായ അന്‍ജു ശര്‍മ്മ (ഹിന്ദുസ്ഥാന്‍ ടൈംസ്), ഗോപാല്‍ ഭിഷ്ട്, രഞ്ജന്‍ ഝാ (ആജ് തക്), സഞ്ജീവ് സിന്‍ഹ (ഇന്ത്യന്‍ എക്സ്പ്രസ്) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ പൈലറ്റ് റായ് ഗൗതമും സഹ പൈലറ്റ് റീതു മാലിക്കും ആയിരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഷഹനാവാസ് ഹുസ്സൈന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മെയ്ന്‍പുരി പൊലീസില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിട്ടുണ്ട്. കാണ്‍പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിവര്‍ത്തന യാത്രയില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു സിന്ധ്യയും കൂട്ടരും.

മെയ്ന്‍പുരി ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ അപകടം നടന്നത് ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് അവിടേക്ക് എത്താന്‍ സാധിച്ചിട്ടില്ല.

സിന്ധ്യയുടെ മരണത്തോടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയ്ക്ക് കോണ്‍ഗ്രസ്ിന് രണ്ട് പുതു നിര നേതാക്കളെ അപകടത്തില്‍ നഷ്ടപ്പെട്ടു. 2000 ജൂണ്‍ 11 ഞായറാഴ്ച മറ്റൊരു പുതു നിര നേതാവായിരുന്ന രാജേഷ് പൈലറ്റ് ജീപ്പകടത്തില്‍ മരിച്ചിരുന്നു. മരിക്കുമ്പോള്‍ പൈലറ്റിന് 55 വയസ്സായിരുന്നു.

ഗ്വാളിയോറിലെ മഹാരാജാവ്

മധ്യപ്രദേശിലെ ഗ്വാളിയോറിലെ മഹാരാജാവായി മാധവ റാവു സിന്ധ്യ അറിയപ്പെട്ടിരുന്ന സിന്ധ്യ 1945 മാര്‍ച്ച് 10ന് മഹാരാജാ ജിവാര്‍ജി റാവുവിന്റെയും മഹാറാണി വിജയരാജെ സിന്ധ്യയുടെയും മകനായി മുംബൈയിലാണ് ജനിച്ചത്. രാജകുടുംബത്തിന്റെ സമ്പന്നതയില്‍ വളര്‍ന്ന അദ്ദേഹം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്തു. 1966 മെയില്‍ മാധവി രാജെ സിന്ധ്യയെ വിവാഹം കഴിച്ചു. ഒരു മകനും ഒരു മകളുമുണ്ട്.

26ാം വയസ്സില്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് സിന്ധ്യ ദേശീയരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1971ല്‍ ആയിരുന്നു ഇത്. തുടര്‍ന്നങ്ങോട്ട് മരിക്കുന്നതുവരെയും അദ്ദേഹം ലോക്സഭാംഗമായിരുന്നു. തുടര്‍ച്ചയായി ഒമ്പതാം തവണ തിരഞ്ഞെടുക്കപ്പെട്ടാണ് 1999ല്‍ അദ്ദേഹം ലോക്സഭയിലെത്തിയിരുന്നത്. സഭയില്‍ കോണ്‍ഗ്രസിന്റെ ഉപനേതാവായിരുന്നു. 1984 മുതല്‍ 89 വരെ കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്നു. 91ല്‍ കേന്ദ്ര വ്യോമയാന-വിനോദസഞ്ചാര മന്ത്രിയായി. 1997ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+