വനമേഖലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വരുന്നു
തിരുവനന്തപുരം: വനപരിസ്ഥിതിക്ക് കോട്ട ം തട്ടാത്ത രീതിയില്‍ വനമേഖലയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിക്ക് രൂപം നല്‍കുമെന്ന് വനം മന്ത്രി കെ. സുധാകരന്‍.
ഇക്കോ ടൂറിസം പദ്ധതി ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുകയാണ് പരിപാടിയെന്ന് സപ്തംബര്‍ 30 ഞായറാഴ്ച മന്ത്രി വ്യക്തമാക്കി. തേക്കടി, ചിന്നാര്‍, നെയ്യാര്‍ എന്നിവടങ്ങളില്‍ ഇക്കോ ടൂറിസം പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. വനസമ്പത്തിന് കോട്ടം തട്ടാത്ത രീതിയില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതി രേഖ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
വനംകൈയേറ്റം തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതിനായി പൊതുജനങ്ങളുടെ സഹകരണം തേടും. വനനശീകരണവും വനംകൊള്ളയും തടയാന്‍.
മിന്നല്‍പട രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കാട്ടുതീ തടയാന്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും വനമേഖലയില്‍ താമസിക്കുന്നവരെ രക്ഷിക്കാന്‍ അവരുമായി ചര്‍ച്ച ചെയ്ത പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications