തോമസിന് മന്ത്രിയാകാന്‍ ബിജെപി പിന്തുണ
കോഴിക്കോട്: ഐഎഫ്ഡിപി നേതാവ് പി.സി. തോമസിന്റെ കേന്ദ്രമന്ത്രിസഭാ പ്രവേശത്തിന്റെ അനിശ്ചിതത്വം ഉടന്‍ ഇല്ലാതാകുമെന്ന് സൂചന. തോമസിനെ മന്ത്രിസഭയിലെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തോട് ശുപാര്‍ശ ചെയ്തേക്കുമെന്നറിയുന്നു. ഇതോടൊപ്പം ഐഎഫ്ഡിപിയുടെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്കുള്ള പ്രവേശത്തെക്കുറിച്ചും തീരുമാനമുണ്ടാകും.
ഇക്കാര്യംസംബന്ധിച്ച് തോമസ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് വി. രാമറാവുവും സംസ്ഥന പ്രസിഡണ്ട് സി.കെ. പത്മനാഭനും ചര്‍ച്ചകളില്‍ സന്നിഹിതരായിരുന്നു. കേരളത്തില്‍ ബിജെപിയും ഐഎഫ്ഡിപിയും യോജിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ആദ്യപടിയായി കോട്ടയം ജില്ലാ പഞ്ചായത്തിലെ കടുത്തുരുത്തി മണ്ഡലത്തില്‍ ഐഎഫ്ഡിപി സ്ഥാനാര്‍ത്ഥിയെ ബിജെപി പിന്തുണയ്ക്കും.
തോമസിന്റെ മന്ത്രിസഭാ പ്രവേശത്തിനും പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനത്തിനും വിലങ്ങുതടിയായി നിന്നിരുന്നത് ബിജെപി സംസ്ഥാന നേതൃത്വമായിരുന്നു. തോമസും ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ ഈ ഭിന്നത മാറിയിട്ടുണ്ട്. ബിജെപി ദേശീയ നേതാവിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച ഏറെ പ്രയോജനപ്രദാമായിട്ടുണ്ടെന്നാണറിയുന്നത്.


Click it and Unblock the Notifications