കേരളപ്പിറവി ദിനം മുതല്‍ പുതിയ തീവണ്ടി
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് പുതിയതായി ഒരു ട്രെയിന്‍ കൂടി ഓടിത്തുടങ്ങും.
തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വണ്ടിക്ക് രാജ്യോത്സവ് എക്സ്പ്രസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒക്ടോബര്‍ 31ന് രാത്രി 10. 30ന് മംഗലാപുരത്ത് നിന്നും തിരിക്കുന്ന ട്രെയിന്‍ നവംബര്‍ ഒന്നിന് പുലര്‍ച്ചെ 6. 30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഷനില്‍ എത്തിച്ചേരും.
കേരളം ഔദ്യോഗികമായി നിലവില്‍ വരുന്ന ദിവസം സര്‍വീസ് തുടങ്ങുന്നതുകൊണ്ടാണ് രാജ്യോത്സവ് എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്നതെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നവയ്ക്ക് പുറമെയാണ് ഈ ട്രെയിന്‍ കൂടി അനുവദിച്ചിരിക്കുന്നത്.












Click it and Unblock the Notifications