സംയുക്ത ആക്രമണം രണ്ട് ദിവസത്തിനുള്ളില്‍
ലണ്ടന്‍: ഒസാമ ബിന്‍ ലാദന്റെ കേന്ദ്രങ്ങളില്‍ രണ്ടു ദിവസത്തിനുള്ളില്‍ ആക്രമണം നടത്താന്‍ അമേരിക്കയും ബ്രിട്ടനും പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാനിലെ താലിബാനെതിരെ കരസേനയും വ്യോമസേനയും ആക്രമണം നടത്തുകയും അതിനിടയില്‍ ാസാമയെ കൊല്ലുകയാണ് ലക്ഷ്യമെന്നും അമേരിക്കന്‍-ബ്രിട്ടീഷ് വക്താക്കളെ ഉദ്ധരിച്ചുകൊണ്ട് ദി ഒബ്സര്‍വര്‍ വാരിക റിപ്പോര്‍ട്ടു ചെയ്തു. കര-വ്യോമാക്രമണങ്ങള്‍ ഞായറാഴ്ച തന്നെ തുടങ്ങുമെന്നും വാരിക പറയുന്നു.
സപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഒസാമയ്ക്ക് പങ്കുണ്ടെന്നതിന് അമേരിക്കക്ക് പ്രധാനപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വാരിക റിപ്പോര്‍ട്ടു ചെയ്തു.
അതിനിടെ അമേരിക്കന്‍ സഹായത്തോടെ പ്രതിപക്ഷമായ വടക്കന്‍ സഖ്യം താലിബാനെതിരെ പോരാട്ടം ശക്തമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ആക്രമണം തുടങ്ങുമെന്ന് വടക്കന്‍ സഖ്യത്തിന്റെ സൈനിക മേധാവി സോലെ മുഹമ്മദ് രജിസ്താനിയെ ഉദ്ധരിച്ചുകൊണ്ട് ദി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു. താലിബാനെ പുറത്താക്കാന്‍ വടക്കന്‍ സഖ്യത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications