കശ്മീര്‍ അസംബ്ലിക്ക് മുന്നില്‍ അക്രമം; 19 മരണം
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അസംബ്ലി കെട്ടിടത്തിനു മുന്നില്‍ ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച തീവ്രവാദികള്‍ നടത്തിയ ആക്രമത്തില്‍ 19 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.
സെക്രട്ടറിയേറ്റ് കവാടത്തിന് അടുത്ത് നിര്‍ത്തിയിട്ട ഒരു കാറിനകത്തുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചു. തുടര്‍ന്ന് തീവ്രവാദികള്‍ സെക്രട്ടറിയേറ്റിനകത്ത് ഗ്രനേഡ് എറിയുകയും ശക്തമായ വെടിവെപ്പ് നടത്തുകയും ചെയ്തു.അസംബ്ലി കൂടുന്നതിനിടയിലായിരുന്നു സ്ഫോടനം.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ നിന്ന് പോയയുടനെയാണ് അക്രമമുണ്ടായത്. സ്പീക്കര്‍ അബ്ദുള്‍ അബദ് വക്കില്‍ ആക്രമണം നടക്കുമ്പോള്‍ സെക്രട്ടറിയേറ്റ് മന്ദിരത്തിുണ്ടായിരുന്നുവെന്നാണ് കരുതുന്നത്.
പരിക്കേറ്റവരില്‍ മിക്കവരുടെയും നില ഗുരുതരമാണ്. മരണനിരക്ക് കൂടുമെന്നാണ് കരുതുന്നത്.
തീവ്രവാദ സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ലഷ്കാര്‍-ഇ-തോയിബയാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നു.












Click it and Unblock the Notifications