കശ്മീര്‍: മരിച്ചവരുടെ എണ്ണം 26 ആയി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അസംബ്ലിക്ക് മുന്നിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 63 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
മൂന്ന് പാക്കിസ്ഥാന്‍ തീവ്രവാദികളുടെ സംഘമാണ് സ്ഫോടനം നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ വേഷമണിഞ്ഞ് ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ ഔദ്യോഗിക വാഹനം തട്ടിയെടുത്ത തീവ്രവാദികള്‍ വാഹനത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം അസംബ്ലി കെട്ടിടത്തിന് നേരെ ഓടിച്ചു.
തീവ്രവാദികളില്‍ ഒരാള്‍ സ്ഫോടനത്തില്‍ തകര്‍ന്ന വണ്ടിയോടിച്ചപ്പോള്‍ രണ്ട് പേര്‍ അസംബ്ലി കെട്ടിടത്തിന് നേരെ വെടിവെപ്പ് നടത്തുകയും അകത്ത് കടക്കുകയും ചെയ്തു. അസംബ്ലി മന്ദിരത്തിലുണ്ടായിരുന്ന ചില ജീവനക്കാരെ തീവ്രവാദികള്‍ ബന്ദികളാക്കി. തുടര്‍ന്ന് സൈനികരും തീവ്രവാദികളും തമ്മില്‍ ഏറെ നേരം പോരാട്ടം നടന്നു. വെടിവെപ്പില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു.
തീവ്രവാദികള്‍ അസംബ്ലി മന്ദിരത്തില്‍ ബന്ദികളാക്കിയവരെ സൈനികര്‍ മോചിപ്പിച്ചു. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയിഷ്-ഇ-മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications