സിന്ധ്യയുടെ മൃതദേഹം ദില്ലിയില്‍; സംസ്കാരം ബുധനാഴ്ച
ദില്ലി: വിമാനാപകടത്തില്‍ മരിച്ച കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെയും മറ്റു ഏഴു പേരുടെയും മൃതദേഹങ്ങള്‍ ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച ദില്ലിയില്‍ കൊണ്ടു വന്നു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, വിജയ് ഗോയല്‍, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ മൃതദേഹങ്ങളെ അനുഗമിച്ചു.
കേന്ദ്ര മന്ത്രി പ്രമോദ് മഹാജന്‍, കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ കെ. നട്വര്‍ സിംഹ്, ഗുലാം നബി ആസാദ് എന്നിവര്‍ വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ സ്വീകരിച്ചു. ദില്ലിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍വച്ച് മൃതദേഹങ്ങള്‍ പോസ്റ് മോര്‍ട്ടം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു.
പോസ്റ് മോര്‍ട്ടത്തിനു ശേഷം സിന്ധ്യയുടെ മൃതദേഹം അദ്ദേഹത്തിന്റെ ദില്ലിയിലെ ഔദ്യോഗി വസതിയില്‍ പൊതുദര്‍ശനത്തിന് വക്കും. പിന്നീട് എഐസിസി ആസ്ഥാനത്തേക്കു കൊണ്ടു വരുന്ന മൃതദേഹം വൈകുന്നേരത്തോടെ ഗ്വാളിയോറിലേക്ക് കൊണ്ടുപോകും.
ഗ്വാളിയോറിലാണ് ശവ സംസ്കാരച്ചടങ്ങുകള്‍ നടക്കുക. ഒക്ടോബര്‍ മൂന്ന് ബുധനാഴ്ചയാണ് മൃതദേഹം സംസ്കരിക്കുന്നത്. ശവസംസ്കാരത്തിന്റെ ചുമതല കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയും മകള്‍ പ്രിയങ്കാ ഗാന്ധിയും ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications