ബിയര്‍ ഹര്‍ത്താല്‍: വിദേശികള്‍ വലഞ്ഞു
തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ കോവളത്തെ ഹോട്ട ലുകളില്‍ ബിയര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട ് നടത്തുന്ന പൊലീസ് റെയ്ഡില്‍ പ്രതിഷേധിക്കാന്‍ ഹോട്ട ലുടമകള്‍ നടത്തിയ ഹര്‍ത്താല്‍ വിദേശ വിനോദസഞ്ചാരികളെ വലച്ചു.
സപ്തംബര്‍ 29 ശനിയാഴ്ച തുടങ്ങിയ ഹര്‍ത്താല്‍ ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ചയാണ് അവസാനിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ബിയര്‍ വില്‍പ്പന നടത്തുന്നതിനായുള്ള നിയമനടപടികള്‍ ലഘൂകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുള്ളപ്പോഴാണ് വിദേശികളെ ബുദ്ധിമുട്ട ിലാക്കുന്ന പൊലീസ് റെയ്ഡുകള്‍.
ലോക വിനോദസഞ്ചാര ദിനത്തില്‍ നടത്തിയ റെയ്ഡുകള്‍ നിരവധി വിദേശികളുടെ രൂക്ഷവിമര്‍ശനത്തിന് കാരണമായിരുന്നു. വിദേശവിനോദസഞ്ചാരികള്‍ക്ക് ആറ് കുപ്പി ബിയറും വൈനും നിയമപ്രകാരം കൈവശം വയ്ക്കാം. ഇവര്‍ ഇത് കോവളത്തെ റസ്റാറന്റുകളില്‍ തണുപ്പിച്ച് സൂക്ഷിക്കാന്‍ നല്‍കുന്ന പതിവുമുണ്ട്. ഇതൊരു പുതിയ കാര്യമല്ലെന്നും ഹോട്ട ലുടമകള്‍ ചൂണ്ടിക്കാട്ട ുന്നു.
420 രൂപയ്ക്കാണ് കോവളത്തുള്ള സിവില്‍ സപ്ലൈസ് കൗണ്ടറില്‍ ഒരു കെയ്സ് ബിയര്‍ വില്‍ക്കുന്നത്. എന്നാല്‍ കോവളത്തെ ചുമട്ട ുതൊഴിലാളികള്‍ വിദേശികള്‍ക്ക് ഇത് 520 രൂപയ്ക്ക് മറിച്ചുവില്‍ക്കുന്നു. ഇവര്‍ക്ക് അധികമായി കിട്ട ുന്ന 100 രൂപയില്‍ ഒരു വിഹിതം പൊലീസിനും കിട്ട ുന്നുണ്ടെന്ന് ഹോട്ട ലുടമകള്‍ പറയുന്നു. പൊലീസ് റെയഡ് കോവളത്തല്ലാതെ സംസ്ഥാനത്തെ വേറെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലും നടന്നിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ട ുന്നു.
ലോകത്തൊരിടത്തും ഇത്തരം റെയ്ഡില്ലെന്നാണ് വിദേശ വിനോദസഞ്ചാരികളും പറയുന്നത്. തിരുവനന്തപുരത്ത് ഈയിടെ നടന്ന മൂന്ന് ഹര്‍ത്താലുകള്‍ക്ക് പുറമെയാണ് കോവളത്തെ ഹോട്ട ല്‍ ഹര്‍ത്താല്‍. ഇത് കേരളത്തെ പറ്റി വളരെ മോശമായ ധാരണ വിദേശ വിനോദസഞ്ചാരികള്‍ക്കിടയില്‍ പരക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കയിലെ ആക്രമണത്തിന് ശേഷം വിനോദസഞ്ചാരമേഖലയിലാകെ ഇടിവുണ്ടാകുമ്പോള്‍ ഇത്തരം നടപടികള്‍ വ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ട ുമെന്ന് കോവളത്തെ ഹോട്ട ലുടമകള്‍ പറഞ്ഞു. ഇനിയും റെയ്ഡ് തുടര്‍ന്നാല്‍ അനിശ്ചിതകാലത്തേക്ക് ഹോട്ട ലുകള്‍ അടച്ചിടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications