കേന്ദ്രത്തിനെതിരായ കേസ് അവസാനിപ്പിച്ചു
കൊച്ചി: കേന്ദ്രസര്‍ക്കാരിനെതിരായ കോടതിയലക്ഷ്യകേസ് സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അവസാനിപ്പിച്ചു.
കോടതി നിര്‍ദേശമനുസരിച്ച് റബര്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ തരം റബറുകള്‍ക്ക് വില നിശ്ചയിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചത്.
റബര്‍ ഉത്പാദക സൊസൈറ്റിയാണ് കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യം ആരോപിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് എല്ലാം തരം റബറിനും കേന്ദ്രം വില നിശ്ചയിച്ചിട്ടില്ലയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
കേന്ദ്രത്തിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിച്ച ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കാരന് മറ്റെന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട ഫോറത്തിന് മുന്നില്‍ പ്രശ്നം അവതരിപ്പിക്കാവുന്നതാണെന്ന് നിര്‍ദേശിച്ചു. ജസ്റിസുമാരായ ജെ.ബി.കോശി, കെ.പത്മനാഭന്‍ നായര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് അവസാനിപ്പിച്ചത്.












Click it and Unblock the Notifications