മന്ത്രിമാരെ വഴിയില്‍ തടയും: ഡിവൈഎഫ്ഐ
കൊച്ചി: ബസ് നിരക്ക് വര്‍ദ്ധന, നിയമനനിരോധനം തുടങ്ങിയ ജനദ്രോഹ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് ഡിവൈഎഫ്ഐ.
ബസ് നിരക്ക് വര്‍ദ്ധനയ്ക്കും നിയമനനിരോധനത്തിനുമെതിരെ ഡിവൈഎഫ്ഐ കൊച്ചിയില്‍ നടത്തിയ വഴി തടയല്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി പി. ശശിധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കൊല്ലം ഉള്‍പ്പെടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വഴിതടയല്‍ സമരം നടന്നു. ഡിവൈഎഫ് സംസ്ഥാന നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കി. പിന്നീട് സമരക്കാരെ പൊലീസ് നീക്കി.
അതിനിടെ വഴി തടയല്‍ സമരം മൂലം തിരുവനന്തപുരത്തെ തമ്പാനൂര്‍ ബസ് സ്റാന്‍ഡില്‍ നിന്നും രാവിലെ 11.30 മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications